ഡല്‍ഹി: ബ്രാഹ്മണര്‍ ഇബ്രാഹിമിന്റെ പിന്മുറക്കാരാണെന്ന ഗായകന്‍ ലക്കി അലിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് താരം.
‘ബ്രാഹ്മണന്‍ എന്ന പദം ബ്രഹ്മയില്‍ നിന്നുണ്ടായതാണ്. അതാകട്ടെ അബ്രഹാമില്‍നിന്നും. അത് അബ്രഹാം അല്ലെങ്കില്‍ ഇബ്രാഹിമില്‍ നിന്ന് വന്നതും..എല്ലാ ദേശങ്ങളുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിന്മുറക്കാരാണ് ബ്രാഹ്മണര്‍..അതുകൊണ്ട് എന്തിനാണ് എല്ലാവരും ഇങ്ങനെ കലഹിച്ചും പോരടിച്ചും കഴിയുന്നത്’ എന്നായിരുന്നു ലക്കി അലി പോസ്റ്റിട്ടിരുന്നത്. ഇതിന് പിന്നാലെ ലക്കി അലിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. താന്‍ ഉദ്ദേശിച്ച രീതിയിലല്ല നടന്നതെന്നും എന്റെ ഉദ്ദേശം ആരിലെങ്കിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക അല്ലായിരുന്നെന്നും ലക്കി അലി പിന്നീട് വ്യക്തമാക്കി.
‘പ്രിയപ്പെട്ടവരെ, മുമ്ബ് ഇട്ട എന്റെ പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാന്‍ മനസിലാക്കുന്നു. ആരെയെങ്കിലും വിഷമിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ അല്ലായിരുന്നു എന്റെ ഉദ്ദേശം. അങ്ങനെ സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല അത് സംഭവിച്ചതെന്നും ഞാന്‍ മനസിലാക്കുന്നു.എന്റെ പല ഹിന്ദു സഹോദരീ സഹോദരന്മാരെയും അത് വിഷമിച്ചു എന്നു അറിയുമ്‌ബോഴാണ് ഓരോ വാക്ക് പറയുമ്‌ബോഴും ഞാന്‍ കൂടുതല്‍ ബോധവാനായിരിക്കണം എന്ന് തോന്നിയത്.അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം…’ലക്കി അലി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു.

