കോഴിക്കോട്: കോഴിക്കോട്ടും കോയമ്പത്തൂരിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
വിദേശത്ത് നിന്നും സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാരനായ കെ ടി റമീസ് നേരത്തെ എൻഫോഴ്‌സ്‌മെന്റ് പിടിയിലായിരുന്നു. നാലു തവണ ചോദ്യം ചെയ്ത ശേഷമാണ് റമീസിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. റമീസ് നൽകിയ മൊഴി പ്രകാരമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.

