ന്യൂഡൽഹി: പ്രകൃതിവാതക വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. പിഎൻജി, സിഎൻജി വില നിർണയത്തിനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകിയിരിക്കുകയാണ് കേന്ദ്രമന്ത്രി സഭായോഗം. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില അടിസ്ഥാനമാക്കി പ്രതിമാസമാകും വില നിർണയിക്കുക. നിലവിലെ വിലനിർണയ രീതി പൂർണമായും മാറ്റുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പൊതു സ്വകാര്യ പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ബഹിരാകാശ നയവും യോഗം അംഗീകരിച്ചു.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്‌ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ 10 ശതമാനമായിരിക്കും പ്രകൃതിവാതക വില. നിലവിൽ, രാജ്യാന്തര പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായാണു വില നിശ്ചയിക്കുന്നത്. ആറു മാസത്തിലൊരിക്കലുള്ള വിലനിർണയം പ്രതിമാസമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
പ്രകൃതിവാതകത്തിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. ശനിയാഴ്ച മുതൽ പുതിയ വിലനിർണയരീതി പ്രാബല്യത്തിൽ വരും. ത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

