വാട്സ്ആപ്പില്‍ സ്റ്റോറേജ് സ്പെയ്സ് ഇല്ലേ?

വളരെ എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും എന്നതാണ് വാട്സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നിരവധി മീഡിയ ഫയലുകളാണ് പങ്കുവെയ്ക്കപ്പെടുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍ അടക്കമുള്ള മീഡിയ ഫയലുകള്‍ സ്റ്റോറേജിന്റെ സ്ഥലം അപഹരിക്കുന്നത് സര്‍വ സാധാരണമാണ്. ഇത് ക്ലിയര്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. എന്നാല്‍, ഏത് ഫയലാണ് കൂടുതല്‍ ഡേറ്റ എടുക്കുന്നത് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂള്‍ വാട്സ്ആപ്പിനുണ്ട്. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഫയലുകളെ തരംതിരിക്കാന്‍ സഹായിക്കുന്നതാണ് ടൂള്‍.

വാട്സ്ആപ്പില്‍ സ്റ്റോറേജ് സ്പെയ്സ് ക്ലിയര്‍ ചെയ്യുന്ന വിധം:

ചാറ്റ് ടാബില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടില്‍ ടാപ്പ് ചെയ്യുക

സെറ്റിങ്സ് തെരഞ്ഞെടുക്കുക

സെറ്റിങ്സില്‍ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുക്കുക

മാനേജ് സ്റ്റോറേജ് ടാപ്പ് ചെയ്യുക

ഫോര്‍വേര്‍ഡഡ് മെനി ടൈംസ്, ലാര്‍ജര്‍ ദാന്‍ ഫൈവ് എംബി എന്നി കാറ്റഗറികള്‍ കാണാം

സ്റ്റോറേജ് സ്പെയ്സ് കൂടുതല്‍ എടുക്കുന്ന ഫയലുകള്‍ വേര്‍തിരിച്ച് കാണാം

ആവശ്യമായവ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക