പുതിയ സാമ്ബത്തിക വര്‍ഷം തുടങ്ങുന്നു; മാറ്റങ്ങള്‍ അറിയാം

തിരുവനന്തപുരം: പുതിയ സാമ്ബത്തിക വര്‍ഷം നാളെ തുടങ്ങുന്നതിനാല്‍ സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില 2 രൂപ കൂടുന്നതടക്കം കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ നിര്‍ദ്ദേശങ്ങളെല്ലാം നാളെ മുതല്‍ നടപ്പാകും.

മാറ്റങ്ങള്‍ അറിയാം…

നികുതി ഇളവുകള്‍

ആദായ നികുതി സ്‌കീമിലെ മാറ്റങ്ങള്‍ പുതിയ സാമ്ബത്തിക വര്‍ഷം നടപ്പാകാന്‍ പോവുകയാണ്. അഞ്ച് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷമായി റിബേറ്റ് പരിധി ഉയര്‍ത്തിയതിനാല്‍ 7 ലക്ഷം രൂപ വെര വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ സ്‌കീമനുസരിച്ച് നികുതി നല്‍കേണ്ടതില്ല. ഇത് പ്രാബല്യത്തില്‍ വരും.

ഇന്ധന വില ഉയരും

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ഇന്ധന സെസ് നാളെ നിലവില്‍ വരികയാണ്. നിലവില്‍ പെട്രോളിന് 105 രൂപ 59 പൈസയും ഡീസലിന് 94 രൂപ 53 പൈസയുമാണ് എറണാകുളത്തെ വില. 107 രൂപ 71 പൈസയാണ് പെട്രോളിന് തിരുവനന്തപുരത്തെ വില. ഏപ്രില്‍ ഒന്നാം തിയതി മുതല്‍ 2 രൂപ കൂടും.

വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങള്‍

സ്വര്‍ണ്ണ ബാര്‍, പ്ലാറ്റിനം ഇറക്കുമതി ചെയ്ത കളിപ്പാട്ടം എന്നിവയുടെ വില കൂടും എന്നാല്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വിലയില്‍ നേരിയ കുറവ് ഏപ്രില്‍ 1 മുതല്‍ ഉണ്ടാകും

സ്വര്‍ണത്തില്‍ എച്ച്യുഐഡി ഹാള്‍മാര്‍ക്ക്

ഇനി മുതല്‍ രാജ്യത്ത് എച്ച്യുഐഡി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധന നിലവില്‍ വരുകയാണ്. ഇതിലൂടെ ആഭരണത്തിന്റെ തൂക്കം, കടയുടെ പേര്, സ്വര്‍ണ്ണത്തിന്റെ ശുദ്ധി തുടങ്ങിയവയെല്ലാം എളപ്പത്തില്‍ അറിയാനാകും.

ഭൂമി ഇടപാടുകള്‍

ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിക്കുന്നതോടെ സ്റ്റാമ്ബ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ നിരക്കുകളും ഏപ്രില്‍ 1 മുതല്‍ ഉയരും. പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നമ്ബര്‍ കിട്ടി ആറ് മാസത്തിനകം രജിസ്റ്റര്‍ ചെയ്ാല്‍ മതിയെന്ന ആനുകൂല്യത്തില്‍ മാറ്റമുണ്ട്. മാര്‍ച്ച് 31 നകം രിജസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പുതിയ കണക്കനുസരിച്ച് രജിസ്‌ടേഷന്‍ നിരക്ക് കൂടും. നിലവിലെ ഭൂനികുതി, വസ്തു നികുതി എന്നിവ പിഴയില്ലാതെ ഏപ്രില്‍ 1 നു മുമ്ബ് അടക്കണം.