പഞ്ചാബിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; സുരക്ഷാ ക്രമീകരണം ശക്തമാക്കി

അമൃത്സർ: പഞ്ചാബിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. തിങ്കളാഴ്ച്ച വരെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗിനെ പിടികൂടാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് നടപടി. സംസ്ഥാനത്തെ എസ് എം എസ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്.

പഞ്ചാബിൽ ഇന്ന് ഉച്ചവരെ ഇൻറർനെറ്റ് വിച്ഛേദിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടാണ് നടപടി നാളത്തേക്ക് കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. പഞ്ചാബിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷം നേരിടാൻ പഞ്ചാബ് പൊലീസിനെയും അർധ സൈനിക വിഭാഗത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്.