കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമായി വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി. ഇതാദ്യമായാണ് ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത്. നേരത്തെ രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്. വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളമാണ് മുടക്കേണ്ടി വരിക.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി. എം.സി.എക്‌സ് എക്‌സ്‌ചേഞ്ചിലും സ്വര്‍ണവില 10 ഗ്രാമിന് 59,461 രൂപയായാണ് വര്‍ധിച്ചത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,988.50 ഡോളറായി ഉയര്‍ന്നു. ഈ ആഴ്ച സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 6.48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2008ലെ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

