തിരുവനന്തപുരം: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്.
‘പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ് പ്രതിപക്ഷം. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണ്. വ്യക്തിപരമായ ആക്ഷേപമാണ് അവര്‍ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്മാറുന്നവരല്ല ഞങ്ങള്‍. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ കേട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നല്കി ജനങ്ങള്‍ മറുപടി പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ ഒരേ പോലെയാണ്. ഇരുവരുടെയും ഇനിഷ്യല്‍ മാത്രമല്ല രാഷ്ടീയ മനസ്സും ഒരേ പോലെയാണ്. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ ആദ്യമായാണ്’- അദ്ദേഹം കുറ്റപ്പെടുത്തി.

