സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. അതിനാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണമെന്ന് നോക്കാം.
സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തന്നെ വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. കട്ടി കൂടിയവസ്ത്രങ്ങൾ മാറ്റുക. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കകയോ ഫാൻ, എസി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയോ ചെയ്യുക. പൊള്ളിയഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. ധാരാളം പാനീയങ്ങൾ കുടിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ കഴിയുന്നതും വേഗം ആശുപത്രിയിൽ എത്തിക്കുക.
പ്രതിരോധമാർഗങ്ങൾ
വേനൽക്കാലത്ത് ദാഹം തോന്നിയില്ല എങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്തേക്ക് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും തുറന്നിടുക . കട്ടി കുറഞ്ഞതും ഇളംനിറത്തിൽ ഉള്ളതുമായ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

