ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ശക്തമാക്കാനൊരുങ്ങി ബിജെപി. അദാനി വിവാദത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. അവകാശ സമിതിക്ക് മുൻപിലും ഈ ആവശ്യം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
ശിശുപാല വധത്തിന് തയ്യാർ, നിയമത്തിന്റെ കൈകൾ നീണ്ടതാണ് എന്ന ബിജെപി എം പി നിഷികാന്ത് ദുബൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുമായി അദാനിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന വിശദീകരണം മാത്രമാണ് രാഹുൽ ഗാന്ധി അവകാശ സമിതിക്ക് മുൻപാകെ നൽകിയിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാതെ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.
പ്രസംഗം രേഖകളിൽ നിന്ന് മാറ്റിയെങ്കിലും രാഹുലിന്റെയും കോൺഗ്രസിന്റെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാക്കിയിരിക്കുന്നത് ഗുരുതര കുറ്റമാണെന്നും പരാതിക്കാരനായ നിഷികാന്ത് ദുബൈ സമിതിയിൽ വ്യക്തമാക്കി.

