ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനമിറക്കി കേന്ദ്ര ധനമന്ത്രാലയം. ഇത് രാജ്യത്തെ ക്രിപ്റ്റോ കറന്‍സി വിപണിയെ സുതാര്യമുള്ളതാക്കാന്‍ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ക്രിപ്റ്റോ ഉപയോഗിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കെവൈസിയും കള്ളപ്പണ നിരോധന നിയമവും പാലിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് സംശയാസ്പദമായ പണമിടപാടുകള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കാനും, ഒപ്പം ക്രിപ്റ്റോകറന്‍സി ഉപയോഗിച്ച് നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാനും സാധിക്കും.
അതേസമയം, നിലവില്‍ ആര്‍ക്ക് വേണമെങ്കിലും കെവൈസി ഇല്ലാതെ തന്നെ ക്രിപ്റ്റോ വോളറ്റ് ആരംഭിക്കാവുന്നതാണ്. ഇത്തരം പണമിടപാടിന് പരിധിയില്ല. എന്നാല്‍, ഇി കെവൈസ് അടക്കമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ ക്രിപ്റ്റോ വഴിയുള്ള കള്ളപ്പണ ഇടപാടിന് അറുതി വരുമെന്നാണ് പ്രതീക്ഷ.

