ജോജു ജോര്‍ജ് നായകനായ ചിത്രം ഇരട്ട, സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ചതുരം, ഡിസിയുടെ ബ്ലാക്ക് ആദം എന്നിങ്ങനെ സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമകളാണ് മാര്‍ച്ച് മാസം ഒടിടി റിലീസിന്. മോഹന്‍ലാല്‍ ചിത്രം എലോണ്‍ മാര്‍ച്ച് 3ന് റിലീസ് ചെയ്തു. ചതുരം മാര്‍ച്ച് രണ്ടാം വാരം സൈന പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ അദൃശ്യം, ആമസോണ്‍ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
ഇരട്ട–മാര്‍ച്ച് 3- നെറ്റ്ഫ്‌ളിക്‌സ്
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍. ഇരട്ടവേഷത്തിലാണ് ജോജു എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
എലോണ്‍-മാര്‍ച്ച് 3-ഹോട്ട്‌സ്റ്റാര്‍
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ത്രില്ലര്‍. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
ചതുരം-സൈന-മാര്‍ച്ച് രണ്ടാം വാരം
സ്വാസികയെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലര്‍. റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
അദൃശ്യം-ആമസോണ്‍ പ്രൈം-ഫെബ്രുവരി-28
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേര്.

