നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ രാജമൗലി ചിത്രം ആര്‍ആര്‍ആറിന് വിദേശത്ത് നിന്നും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ദക്ഷിണ കൊറിയയിലും ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ നെറ്റ്ഫ്ളിക്സ് ട്രെന്‍ഡിംഗിലാണ് ചിത്രം രണ്ടാമതെത്തിയിരിക്കുന്നത്. ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അടുത്തിടെ കൊറിയന്‍ ബാന്റായ ബിടിഎസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ ‘നാട്ടു നാട്ടു’-വിലെ വരികള്‍ ആലപിച്ചിരുന്നു. ചെറുതായി പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ട്രെന്‍ഡിംഗില്‍ ഇടം നേടുന്നത്.
അതേസമയം, ‘നാട്ടു നാട്ടു’ എന്ന ഗാനം സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ഓസ്‌കാര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. രാംചരണ്‍ ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

