കൊളംബിയയില്‍ നിന്നും ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെ എത്തിക്കും

കൊളംബിയയില്‍ നിന്നും ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി 70 ഓളം ഹിപ്പൊപ്പൊട്ടാമസുകളെ കയറ്റി അയക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. കൊളംബിയയില്‍ ഹിപ്പൊപ്പൊട്ടാമസുകള്‍ക്ക് പ്രകൃതമായുള്ള വേട്ടക്കാരില്ലാത്തതിനാല്‍ ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കൊളംബിയക്ക് തദ്ദേശീയരായ മൃഗങ്ങള്‍ക്ക് പോലും ഹിപ്പൊപ്പൊട്ടാമസുകള്‍ ഭീഷണിയായി കണക്കാക്കുന്നു. സീ കൗ പോലെയുള്ളവയോടെ ഭക്ഷണത്തിനും മറ്റുമായി ഇവ പൊരുതുന്നു. മഗ്ദലീന നദിയില്‍ മാത്രം കണ്ടു വരുന്നവയാണ് സൗ കൗവുകള്‍. രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് നിലവില്‍ ഹിപ്പൊപ്പൊട്ടാമസുകള്‍. അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പൊപ്പൊട്ടാമസുകളുണ്ടെങ്കിലും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1980-കളില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പാബ്ലോ എസ്‌കോബാര്‍ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാണ് ഇവ.

കൊളംബിയയില്‍ ഹിപ്പൊപ്പൊട്ടാമസുകളെ കൊന്നൊടുക്കണമെന്നാണ് ആവശ്യമെങ്കിലും ഇതിനതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. 2022-ലാണ് കൊളംബിയന്‍ സര്‍ക്കാര്‍ ഹിപ്പൊപ്പൊട്ടാമസുകളെ അധിനിവേശ ജീവിവര്‍ഗ്ഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.