രണ്ട് വര്‍ഗീയ രണ്ട്കള്‍ വര്‍ഗീയ ചര്‍ച്ച എന്ത് വര്‍ഗീയ അറിയേണ്ടത്: എം.വി ഗോവിന്ദന്‍

കല്‍പ്പറ്റ: ആര്‍എസ്എസ്-ജമാ അത്തെ ഇസ്ലാമി ചര്‍ച്ച എന്തെന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

‘പലപ്പോഴും ആര്‍എസ്എസുമായി ഉഭയക്ഷകി ചര്‍ച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള ചര്‍ച്ച എന്ത് എന്നാണ് അറിയേണ്ടത്. ആര്‍എസ്എസ് – ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവര്‍ മറുപടി പറഞ്ഞിട്ടില്ല. അവര്‍ തമ്മിലുള്ള, ജനങ്ങളോട് പറയാന്‍ പറ്റാത്ത ബന്ധമാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിന്റെ ലക്ഷ്യം പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയാണ്. കോണ്‍ഗ്രസും യുഡിഎഫും ഇതൊന്നും ഗൗരവത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് അവസരവാദപരമാണ്. ഗവര്‍ണര്‍ മന്ത്രിമാരെ വിളിച്ച് വരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകള്‍ ഭരണഘടനാപരമായി ഇന്നല്ലെങ്കില്‍ നാളെ ഒപ്പിടേണ്ടി വരും. ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ജാഥയില്‍ ഏത് സമയത്തും പങ്കെടുക്കാം. ഇനിയും സമയം ഉണ്ടല്ലോ. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരും’- അദ്ദേഹം വ്യക്തമാക്കി.