തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന മന്ത്രിമാർക്ക് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഇതുസംബന്ധിച്ച നിലപാട് ആവർത്തിച്ചതായാണ് വിവരം. ലോകായുക്ത, ചാൻസലർ, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആരിഫ് മുഹമ്മദ് കാൻ ഉന്നയിച്ചു.
നിരവധി ചോദ്യങ്ങൾ ബില്ലുകളുമായി ബന്ധപ്പെട്ട് ഗവർണർ ഉയർത്തുകയും ചെയ്തുവെന്നാണ് വിവരം. നിയമ മന്ത്രി പി രാജീവ് ആയിരുന്നു ഇക്കാര്യത്തിൽ കൂടുതലും മറുപടി നൽകിയത്. വിദ്യാഭ്യാസം സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്നായിരുന്നു രാജീവ് പറഞ്ഞത്. അനുമതി കിട്ടാതിരിക്കുന്ന 8 ബില്ലിൽ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളിൽ ഗവർണ്ണർ ഒപ്പുവെയ്ക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

