ഋഷഭ് ഷെട്ടി സംവിധനം ചെയ്ത് തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു കാന്താര. 2023-ലെ ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡാണ് ഋഷഭ് ഷെട്ടിയെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.
ഫെബ്രുവരി 20-ന് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങും. ‘കാന്താര’യിലെ ‘ശിവ’ ആയിട്ടുള്ള പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.
ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

