കൊച്ചി: കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് ആന്റമി രാജു വ്യക്തമാക്കി. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെർമിനൽ പൂർണമായി പൊളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. അറ്റകുറ്റപ്പണി നടത്തിയാൽ മതി. ഇതിനായി 30 കോടി രൂപ ചെലവാകുമെന്നും ആ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. 2015 ലാണ് ടെർമിനലിന്റെ ബലക്ഷയം പൂർത്തിയാക്കിയത്. 75 കോടി ചെലവിട്ടായിരുന്നു നിർമ്മാണം. പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെർമിനൽ ബലപ്പെടുത്താൻ 30 കോടി വേണമെന്നും ഇത് ആർക്കിടെക്റ്റിൽ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നുമാണ് ഐഐടി നൽകിയിരിക്കുന്ന ശുപാർശ.

