സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തരമൊരു തീരുമാനം എടുത്തില്ലെന്ന് കമ്മീഷൻ ചെയർമാൻ തന്നെ പറഞ്ഞുവെന്നും കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂളുകളിൽ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചർ’ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പുറപ്പെടുവിച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സാർ, മാഡം എന്നീ വിളികൾ ഒഴിവാക്കമെന്നും വ്യക്തമാക്കുന്ന ഉത്തരവ് കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ, അംഗം സി വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പുറത്തിറക്കിയെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. പാലക്കാട് നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.