ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഉടമസ്ഥാവകാശം ഫോണ്‍പേ വേര്‍പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ, ഇരുകമ്ബനികളും സ്വതന്ത്രമായി. ഉടമസ്ഥാവകാശം വേര്‍പ്പെടുത്തിയെങ്കിലും, ഇരുകമ്ബനികളുടെയും പ്രധാന ഓഹരിയുടമകള്‍ വാള്‍ട്ട്മാര്‍ട്ട് തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വേര്പ്പെടുത്തലമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്ബനികളുടെ പുതിയ നീക്കം.
ഫോണ്‍പേ സ്വതന്ത്ര കമ്ബനിയായതോടെ വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്മെന്റ്, വായ്പ തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോണ്‍പേ. ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഫോണ്‍പേയ്ക്ക് ഉള്ളത്. 2016- ലാണ് ഫോണ്‍പേയെ ഇ- കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തത്. ഇതോടെ, ഫോണ്‍പേയുടെ ഉടമസ്ഥാവകാശം ഫ്ളിപ്കാര്‍ട്ടിന്റെ കൈകളിലായിരുന്നു.

