ഖത്തര്‍ ലോകകപ്പ് കലാശ പോരാട്ടം കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും; ട്രോഫി അനാച്ഛാദനം ചെയ്യാനായി ദീപിക പദുകോണ്‍

ദോഹ: അര്‍ജന്റീന-ഫ്രാന്‍സ് കലാശ പോരാട്ടം കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് സ്റ്റേഡിയത്തിലെത്തും. മത്സരത്തിന് സാക്ഷിയാവാന്‍ ഇരുവരും ഖത്തറില്‍ എത്തിയിട്ടുണ്ട്. റോയല്‍ ഹയ്യ വി.ഐ.പി ബോക്സില്‍ ഇരുന്ന് പ്രത്യേക ക്ഷണിതാക്കള്‍ക്ക് ഒപ്പമാവും മമ്മൂട്ടി മത്സരം കാണുക. ഖത്തറിന്റെ പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ അവസാന അങ്കം കാണാന്‍ എത്തുന്നത്. ഖത്തര്‍ ദേശീയ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്.

ഇന്നത്തെ ഫൈനല്‍ പോരാട്ടത്തിന് മാറ്റുരക്കുന്ന ഇരു ടീമുകള്‍ക്കും മമ്മൂട്ടി ആശംസകള്‍ അറിയിച്ചു. ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ മമ്മൂട്ടി പറഞ്ഞു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്‌ബോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ ആശംസകള്‍ അറിയിച്ചത്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്‌ബോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെ. ആശംസകള്‍’- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ലോകകപ്പിന്റെ ഫൈനലില്‍ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോണ്‍ ഖത്തറിലെത്തി. ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ട്രോഫി അനാച്ഛാദനം നിര്‍വഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ മാഴ്സെല്‍ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്.