സംസ്ഥാനത്ത് 828 പോലിസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികൾ; കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 828 പോലിസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച പട്ടികയും മുഖ്യമന്ത്രി നൽകിയ മറുപടിയിലുണ്ട്.

ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ ഉൾപെട്ട പോലിസ് ഉദ്യോഗസ്ഥർ ഉള്ളത് ആലപ്പുഴ ജില്ലയിലാണ്. 99 പേരാണ് ആലപ്പുഴ ജില്ലയിൽ ഉള്ളത്. കാസർഗോഡാണ് ഏറ്റവും കുറവ്. 20 പേരാണ് കാസർഗോഡുള്ളത്.

ക്രിമിനൽ കേസിൽ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ അറിയാം:

തിരുവനന്തപുരം – 90
കൊല്ലം – 31
പത്തനംതിട്ട – 23
ആലപ്പുഴ – 99
കോട്ടയം – 60
ഇടുക്കി – 33
എറണാകുളം – 97
തൃശൂർ – 64
പാലക്കാട് – 56
മലപ്പുറം – 38
കോഴിക്കോട് – 57
വയനാട് – 24
കണ്ണൂർ – 48
കാസർഗോഡ് – 20