പുതിയ ബംഗാള്‍ ഗവര്‍ണറായി മലയാളിയും കോട്ടയം മാന്നാനം സ്വദേശിയുമായ ഡോ. സി.വി ആനന്ദബോസ് ചുമതലയേറ്റു. ഇന്ന് രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍ ചടങ്ങിന് സാക്ഷിയായി.
2010 മുതല്‍ 2014വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ നാരായണനു ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് ആനന്ദബോസ്. ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് സി.വി ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവരുമായി സൗഹ്യദ സംഭാഷണം നടത്തി.

