സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി: ഗവര്‍ണര്‍

കൊച്ചി: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണറുടെ പ്രതികരണം

‘സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചു വെക്കാന്‍ ആണ് സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങള്‍. കോടതി വിധിയില്‍ സര്‍ക്കാരിന് അതൃപ്തി ഉണ്ട്. സര്‍ക്കാര്‍ കേഡറിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേശം വരുന്നു. എന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. യൂണിവേഴ്‌സിറ്റികള്‍ മുതല്‍ കോര്‍പറേഷനുകളില്‍ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മ ുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്. കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരിശോധിക്കും. ജോലി തടയുന്നത് ക്രിമിനല്‍ കുറ്റം ആണ്. സര്‍വകലാശാലയില്‍ ബന്ധു നിയമനം അനുവദിക്കില്ല. യോഗ്യത ഉള്ളവര്‍ക്ക് സ്ഥാനങ്ങളില്‍ എത്താം. വ്യക്തികള്‍ക്കു പ്രാധാന്യം ഇല്ല. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല. എത്ര കാലം അങ്ങനെ നീട്ടാന്‍ കഴിയും?’