തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവിടുന്നത് 15 ലക്ഷമെന്ന് റിപ്പോര്‍ട്ട്.
കോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കും. മുന്‍ വിസി ഡോ രാജശ്രീ എംഎസ് നല്കിയ പുനഃപരിശോധന ഹര്‍ജിയില്‍ സെലക്ഷന് കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്നതിനാലാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. ഇത്തരം നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അതിനിടെ, സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ഡോ. സിസ തോമസ് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

