തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ടുമുട്ടുന്ന വിദ്യാർത്ഥികൾ തന്നോട് ഇക്കാര്യം പറയുന്നതായാണ് അദ്ദേഹം അറിയിച്ചത്. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്ത് അരങ്ങേറിയ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
അക്രമികൾ എതിർക്കപ്പെടണം. കേരളത്തിൽ നിയമരാഹിത്യമാണുണ്ടായത്. ലക്ഷ്യം നേടാൻ അക്രമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ തിരിച്ചറിയണം. അക്രമികൾക്കെതിരെ കർശന നടപടി എടുക്കുന്നതിൽ പൊലീസിനും നിയമസംവിധാനങ്ങൾക്കും വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വിശദമാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന കാര്യം ഇപ്പോൾ തനിക്ക് ആവശ്യപ്പെടാനാകില്ല. ഗവർണർ പദവിയിൽ ഇരിക്കുമ്പോൾ ഇക്കാര്യത്തിൽ പരിമിതികളുണ്ടെന്നും ഗവർണർ പറഞ്ഞു.

