അസിഡിറ്റി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

പലരും നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അസിഡിറ്റി. നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ. ചിലർക്ക് വയറുവേദനയും ഉണ്ടാകാനിടയുണ്ട്. ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ, മാനസിക സംഘർഷം, തുടങ്ങിയവയാണ് അഡിസിറ്റിയ്ക്കുള്ള പ്രധാന കാരണങ്ങൾ. അസിഡിറ്റി തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ആരോഗ്യകരമായ ഭക്ഷണമായിരിക്കണം ഏപ്പോഴും പിന്തുടരേണ്ടത്. . ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. അതിനാൽ ആഹാരം കഴിവതും നേരത്തെയാക്കാൻ ശ്രമിക്കണം. അസിഡിറ്റി തടയാൻ ധാരാളം വെള്ളം കുടിക്കണം.

അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. അമിത വണ്ണമാണ് അസിഡിറ്റിയ്ക്കുള്ള മറ്റൊരു കാരണം. അതിനാൽ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.