പോക്‌സോ കേസ്: ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: നഗ്‌നതാ പ്രദര്‍ശന കേസില്‍ റിമാന്‍ഡിലായ നടന്‍ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. 2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലെന്ന് ശ്രീജിത്ത് കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായുള്ള ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നു0 അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

അതേസമയം, ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നും, വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ നാലിനാണ് അയ്യന്തോള്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ശ്രീജിത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്‌സോ എന്നിവയാണ് ശ്രീജിത്തിന് നേരെ ചുമത്തിയ വകുപ്പുകള്‍.