ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മന്ത്രി സജി ചെറിയാന് രാജിവെക്കുന്നതില്‍ കേരള നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ‘ഉചിതമായ തീരുമാനമെടുക്കും. വിഷയം ചര്‍ച്ച ചെയ്യുകയാണ്. നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്’- അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന് വിവാദ പരാമര്‍ശം നടത്തിയത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ദേശീയ മാധ്യമങ്ങളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.

