തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ചെറിയ നിയമലംഘനങ്ങള്‍ക്കു പോലും ഡ്രൈവിംഗ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദ്ദേശം.
ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിര്‍ത്താതെ പോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യും.
അതേസമയം, പരിശോധനകളും നടപടികളും ശക്തമാക്കുകയും ചെയ്യും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

