ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുമ്പോൾ ഗുണഭോക്താവിന് അപ്രാപ്യമായ രേഖകൾ ആവശ്യപ്പെട്ട് പണം നൽകുന്നത് തടയരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നു. വാഹന ഇൻഷുറൻസ് കേസിൽ ചില രേഖകൾ ഹാജരാക്കാത്തതിന്റെ പേരിൽ ഇൻഷുറൻസ് തുക നൽകാൻ വിസമ്മതിക്കുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ട്രക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശി നൽകിയ നഷ്ടപരിഹാര ക്ലെയിം തള്ളിക്കൊണ്ടുള്ള ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ വിധി കോടതി റദ്ദാക്കുകയും ചെയ്തു.

