ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സ്ആപ്പ് വെബ് വഴി മാത്രമാണ് നിലവില്‍ ലാപ്ടോപ്പുകളിലും ഡെസ്‌ക്ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നത്. ഫീച്ചര്‍ അപ്‌ഡേറ്റായാല്‍ ഒരു നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ ഉപഭോക്താവിന് സാധിക്കുമെന്നാണ് വിവരം.
ആദ്യ ഘട്ടത്തില്‍ ഐഒഎസില്‍ ഫീച്ചര്‍ ലഭ്യമാകുമോ എന്നതില്‍ വ്യക്തതയില്ല. അപ്‌ഡേഷനില്‍ പുതിയ ഫീച്ചര്‍ എത്തുമെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

