ബംഗളൂരു: തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോണ്‍ സ്വന്തമാക്കിയത്. അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ 135 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയില്‍ താഴെയാണ്. പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രം ആര്‍ആര്‍ആര്‍ സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് റിക്കോര്‍ഡ് ഭേദിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷന്‍ നേടിയ ചിത്രമെന്ന് റിക്കോര്‍ഡും കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു.
യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടന്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

