ഐപിഎല്‍: നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് തിളങ്ങി

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്.

176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് നേടി. ത്രിപാഠി 37 പന്തില്‍ 71 റണ്‍സും മാര്‍ക്രം 36 പന്തില്‍ 68* റണ്‍സും പേരിലാക്കി. ആന്ദ്രേ റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ബാറ്റിംഗിലും റസല്‍ തിളങ്ങിയിരുന്നു.