തിരുവനന്തപുരം: 2023 ജനുവരി വരെ സര്‍വീസ് നിലനില്‍ക്കെ സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കര്‍ നല്കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി ഒരാഴ്ച മുന്‍പ് അപേക്ഷ നല്‍കിയെന്ന വിവരം പുറത്ത് വരുന്നത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഒന്നര വര്‍ഷത്തെ സസ്പെന്‍ഷനു ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോര്‍ട്സ്- യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍വീസിലേയ്ക്ക് തിരിച്ചെത്തിയത്.
ഐ.എ.എസ് തലപ്പത്ത് സര്‍ക്കാര്‍ നടത്തിയ അഴിച്ചു പണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകള്‍ കൂടി നല്‍കിയിരുന്നത്. ക്ഷീരവികസന വകുപ്പിന് കീഴിലെ മില്‍മ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കര്‍ ആ വകുപ്പിലേക്ക് വരുന്നത്.

