ഐപിഎല്‍: മുംബൈ വീണു; ബാംഗ്ലൂര്‍ തിളങ്ങി

പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റിന്റെ ജയം. യുവതാരം അനുജ് റാവത്തിന്റെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.

അനുജ് റാവത്ത് 47 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ കോലി 36 പന്തില്‍ 48 റണ്‍സെടുത്തു. നാലു കളികളില്‍ നാലും തോറ്റ് മുംബൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ നാലു കളികളില്‍ മൂന്നാം ജയവുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 151-6, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18.3 ഓവറില്‍ 152-3.