തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു മുന്നോട്ടുവെച്ച ലേ ഓഫ് നിർദ്ദേശത്തിനെതിരെ സിഐടിയു. ലേ ഓഫ് എൽഡിഎഫ് നയമല്ലെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി വിനോദ് അറിയിച്ചു. ലേ ഓഫിലെ ഗതാഗത മന്ത്രിയുടെ പ്രതികരണം തെറ്റിദ്ധാരണ കാരണമാകാമെന്നും, ലേ ഓഫ് നടപ്പാക്കാൻ പോകുന്നില്ലെന്നും വിനോദ് വ്യക്തമാക്കുന്നത്.
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് ചില പദ്ധതികളുണ്ടായിരുന്നു. എന്നാൽ അത് വേണ്ടത്ര ഫലം കണ്ടിട്ടില്ലന്നും അദ്ദേഹം അറിയിച്ചു. ശമ്പളം വൈകുന്നതിലും ജീവനക്കാർക്ക് ഉത്കണ്ഠയുണ്ട്. സർവീസുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണ്. കെ – സ്വിഫ്റ്റ് വരണമെന്ന് തന്നെയാണ് അഭിപ്രായമെന്നും. സ്വിഫ്റ്റ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്.

