തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ പരിശോധന നടത്തി സിബിഐ. സോളാർ പീഡന കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് സിബിഐ എംഎൽഎ ഹോസ്റ്റലിൽ പരിശോധനയ്ക്കായി എത്തിയത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് സിബിഐ പരിശോധന നടത്തിയത്.
പരിശോധനാ വേളയിൽ പരാതിക്കാരിയും സിബിഐ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നത്. അഞ്ചംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

