‘പുരുഷ പോലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞത്; ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേ’: രമ്യ ഹരിദാസ് എംപി

ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പുരുഷ പോലീസുകാര്‍ കൈയേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എം.പി ആരോപിച്ചു.

‘ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പോലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞതെന്നും ഒരു സ്ത്രീയെന്ന പരിഗണന തനിക്കില്ലേ? ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ എത്തിയപ്പോള്‍ എന്തിനാണ് തടഞ്ഞുനിര്‍ത്തിയത്? കെ-റെയിലുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിന് വേണ്ടി എത്തിയ ഞങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്താന്‍ ആരാണ് ആഹ്വാനം ചെയ്തത്?’- അവര്‍ ചോദിച്ചു.

ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെയാണ് പോലീസ് മര്‍ദ്ദിച്ചത്.