മനുഷ്യന് ഒരുദിവസം വേണ്ട മുഴുവൻ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാൽ തന്നെ ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. നല്ല പോഷക സമ്പന്നമായ ആഹാരം വേണം പ്രാതലായി കഴിക്കേണ്ടത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രാതൽ പതിവായി ഒഴിവാക്കുന്ന ആളുകൾ പെട്ടെന്ന് വണ്ണം വയ്ക്കാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പ്രാതൽ ഒഴിവാക്കിയാൽ ആ ദിവസത്തെ മുഴുവൻ ഊർജവും നഷ്ടമാകും. പ്രാതൽ ഒഴിവാക്കിയാൽ ആ ദിവസം വിശപ്പ് കൂടുകയും രാത്രിയിൽ കൂടുതൽ ആഹാരം കഴിക്കുകയും ചെയ്യും. പ്രാതൽ ഒഴിവാക്കിയാൽ അത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടും. ടൈപ്പ് രണ്ട് ഡയബറ്റിസ് പോലെയുള്ള ജീവിതശൈലീരോഗങ്ങൾ പിടികൂടാൻ ഇത് കാരണമാകും.
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രാവിലത്തെ ഭക്ഷണം ഒഴിവാക്കിന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

