ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയം നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ഒട്ടുമിക്ക ഏജൻസികളും പ്രവചിക്കുന്നത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിന് ഞെട്ടിച്ച് ആം ആദ്മി പാർട്ടി മികച്ച വിജയം നേടുമെന്നും വിവിധ ഏജൻസികൾ പ്രവചിക്കുന്നു.
മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മണിപ്പൂരിൽ 27 മുതൽ 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചിക്കുന്നത്. 11- 17 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. കഴിഞ്ഞ തവണ മണിപ്പൂരിൽ ബിജെപി അധികാരത്തിലെത്തിയത് എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ്. എന്നാൽ ഇത്തവണ ഈ പിന്തുണ ആവശ്യമായി വരില്ലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.
ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. ഗോവയിൽ കോൺഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകൾ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിക്കുന്നു, അതേസമയം ഗോവയിൽ ഗോവയിൽ ബിജെപിയും കോൺഗ്രസും 13 മുതൽ 17 സീറ്റുകൾ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ ഫലത്തിൽ പറയുന്നു. തൃണമൂൽ കോൺഗ്രസിന് നാലു സീറ്റ് ലഭിക്കുമെന്നും മറ്റുള്ളവർക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്.
വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഉത്തർപ്രദേശ്
ടൈംസ്നൗ സർവേ പ്രകാരം : 225 (ബിജെപി) , 9 (കോൺഗ്രസ്) , 151 (എസ്പി), 14 (ബിഎസ്പി). ഇന്ത്യ ന്യൂസ് സർവേ പ്രകാരം 240 (ബിജെപി) , 4(കോൺഗ്രസ്) , 146–160 (എസ്പി), 14–24 (ബിഎസ്പി). ന്യൂസ് 18 പഞ്ചാബ് സർവേ : 240 (ബിജെപി) , 4(കോൺഗ്രസ്) , 140(എസ്പി), 17 (ബിഎസ്പി)
ഉത്തരാഖണ്ഡ്
എബിപി ന്യൂസ് സർവേ പ്രകാരം 26–32 (ബിജെപി), 32–38 (കോൺഗ്രസ്), 0–2 (എഎപി) എന്നിങ്ങനെയാണ് സാധ്യതകൾ. ന്യൂസ് എക്സ്: 31-33(ബിജെപി), 33-35(കോൺഗ്രസ്), 0-3(എഎപി). ടൈംസ് നൗ: 37(ബിജെപി), 31 (കോൺഗ്രസ്), 1(എഎപി). ഇന്ത്യ ടുഡേ: 36-46 (ബിജെപി), 20-30(കോൺഗ്രസ്), 0(എഎപി).
ഗോവ
ടൈംസ് നൗ സർവേ പ്രകാരം 14(ബിജെപി), 16 (കോൺഗ്രസ്), 0 (തൃണമൂൽ കോൺഗ്രസ്). എബിപി, സീ വോട്ടർ: 13-17 (ബിജെപി), 12-16(കോൺഗ്രസ്), 4-9 (തൃണമൂൽ കോൺഗ്രസ്). ന്യൂസ് എക്സ്: 17–19(ബിജെപി), 11–13 (കോൺഗ്രസ്), 0(തൃണമൂൽ കോൺഗ്രസ്). റിപ്പബ്ലിക് ടിവി: 13–17(ബിജെപി), 13–17 (കോൺഗ്രസ്), 2–4 (തൃണമൂൽ കോൺഗ്രസ്).
മണിപ്പുർ
ടൈംസ് നൗ സർവേ പ്രകാരം സംസ്ഥാനത്ത് ബിജെപി 33 മുതൽ 43 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് നാല് മുതൽ എട്ടുവരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സർവേ പ്രവചിക്കുന്നു. സീ ന്യൂസ്: 32-38 (ബിജെപി), 12-17(കോൺഗ്രസ്). ഇന്ത്യ ന്യൂസ്: 23-28 (ബിജെപി), 10-14 (കോൺഗ്രസ്). ന്യൂസ് 18 പഞ്ചാബ്: 27-31 (ബിജെപി), 11-17 (കോൺഗ്രസ്).

