കേരളത്തിൽ പത്ത് ജില്ലകളിലും ഭരിക്കുന്നത് വനിതാ കളക്ടർമാർ; റെക്കോർഡ് നേട്ടം കരസ്ഥമാക്കി സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ പത്ത് ജില്ലകളിലും ഭരിക്കുന്നത് വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ നിയമിച്ചതോടെയാണ് വനിതാ കളക്ടർമാരുടെ എണ്ണം പത്തായി ഉയർന്നത്. സംസ്ഥാനം കരസ്ഥമാക്കുന്ന റെക്കോർഡ് നേട്ടമാണിത്. ആദ്യമായാണ് സംസ്ഥാനത്തിന് ഇത്തരമൊരു സ്ത്രീ മുന്നേറ്റം ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയും കൊല്ലത്ത് അഫ്‌സാന പർവീണും പത്തനംതിട്ടയിൽ ഡോ ദിവ്യ എസ് അയ്യരും ആലപ്പുഴയിൽ രേണു രാജും, കോട്ടയത്ത് ഡോ പി കെ ജയശ്രീയും തൃശൂരിൽ ഹരിത വി കുമാറുമാണ് ജില്ലാ കളക്ടർമാർ.

പാലക്കാട് മൃൺമയി ജോഷിയും വയനാട് എം ഗീതയും കാസർകോട് ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും ഇടുക്കിയിൽ ഷീബാ ജോർജുമാണ് ജില്ലാ കലക്ടർമാർ. എറണാകുളത്തും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലും മാത്രമാണ് ഇപ്പോൾ പുരുഷന്മാർ കളക്ടർമാർ സേവനം അനുഷ്ഠിക്കുന്നത്. ബുധനാഴ്ച്ചയാണ് ആലപ്പുഴ കളക്ടറായി രേണു രാജിനെ നിയമിച്ചത്.