തിരുവനന്തപുരം: ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മറുപടി നല്‍കി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗിയുടേത് ശരിയായ വര്‍ത്തമാനമല്ലെന്നും അദ്ദേഹം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ട്വിറ്ററിലൂടെയും മുഖ്യമന്ത്രി യോഗിക്ക് മറുപടി നല്‍കിയിരുന്നു.
യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ടുള്ള നേട്ടങ്ങള്‍ ഇല്ലാതായി യുപി കേരളമോ കാശ്മീരോ ബംഗാളോ പോലെ ആകുമെന്നും തീവ്രവാദികള്‍ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

