ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഗോവ എഫ്സി-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഹെര്‍നാന്‍ സന്റാനയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍, അയ്റാം കബ്രേറയുടെ ഗോള്‍ ഗോവയെ സമനിലയില്‍ എത്തിച്ചു.
ആദ്യം ഗോവയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍, മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി രണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. അതേസമയം, ഒരു ഗോളിന്റെ കടം വീട്ടാന്‍ ആദ്യ പാതിയില്‍ തന്നെ ഗോവയ്ക്ക് സാധിച്ചു. ആല്‍ബര്‍ട്ടോ നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു കബ്രേറയുടെ ഗോള്‍.
11 മത്സരങ്ങളില്‍ 13 പോയിന്റുള്ള എഫ്സി ഗോവ നിലവില്‍ എട്ടാം സ്ഥാനത്താണ്. 9 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11-ാം സ്ഥാനത്തും തുടരുന്നു. ഇന്ന് എടികെ മോഹന്‍ ബഗാന്, ബംഗളൂരു എഫ്സിയെ നേരിടും. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് എടികെ. ബംഗളൂരു ഏഴാം സ്ഥാനത്തും.

