‘ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ല’; ജോയ് മാത്യുവിന്റെ വൈറല്‍ കുറിപ്പ്

ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് സിനിമാ മേഖലയും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, നടിക്കൊപ്പമെന്ന് പറയാന്‍ എളുപ്പമാണ്, പക്ഷേ കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന് പറയാന്‍ ആരുമില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലാണ് ജോയ് മാത്യു അഭിപ്രായം പങ്കുവെച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരര്‍ പിന്തുണയുമായെത്തുകയും ചെയ്തിട്ടുണ്ട്.

താങ്കളിലൂടെ ഒരു തുടക്കമാകട്ടെ എന്നും അങ്ങനെയാണ് വേണ്ടത് എന്നിങ്ങനെയുള്ള കമന്റുകളാണ് ജോയ് മാത്യുവിന് ലഭിക്കുന്നത്.