കോഴിക്കോട്: രാഷ്ട്രപതിക്ക് ഡീലിറ്റ് നല്കുന്നതിലുള്ള ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. ‘ഓണററി ബിരുദം നല്‍കുന്നത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായവും സര്‍വകലാശാലയില്‍ നിന്ന് ആരും ചോദിച്ചിട്ടില്ല.’, മന്ത്രി വ്യക്തമാക്കി.
രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്കാന് കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍, ‘ഓണററി ബിരുദം നല്കല് സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശമാണ്. ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. സര്‍ക്കാര്‍ ഇടപെടില്ല. ഓണററി ബിരുദം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക സെനറ്റും സിന്റിക്കേറ്റുമാണ്. രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തുംതെറ്റായ ആരോപണങ്ങളാണ്’-മന്ത്രി പ്രതികരിച്ചു.
അതേസമയം, ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടി നല്കി.

