ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വി.വി.എസ് ലക്ഷ്മണ്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ഇനി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍. എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനം ഏറ്റെടുക്കുന്നത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.