ലഭ്യമായതില്‍ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ എന്നൊരു പ്രത്യേകതയാണ് മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സ്വീകാര്യത കൂട്ടുന്നത്. യൂസേഴ്സിന്റെ ടൈം ലോഗുകളിലേക്കുള്ള ആക്സസ് നേടുന്നതില്‍ നിന്ന് തേര്‍ഡ് പാര്ട്ടിആപ്ലിക്കേഷനുകളെ തടയാന്‍ വേണ്ടി വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ കൊണ്ടു വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമ്മില്‍ ചാറ്റ് ചെയ്യുന്നവര്‍ക്കിടയില്‍ കുറച്ച് ചാറ്റ് ഹിസ്റ്ററി ഉണ്ടാകുന്നത് വരെ ഉപയോക്താക്കള്‍ക്ക് പരസ്പരം ലാസ്റ്റ് സീന്‍ കാണാന്‍ അനുവദിക്കില്ലെന്നതാണ് ഫീച്ചറുകളുടെ പ്രത്യേകത. രണ്ട് അക്കൗണ്ടുകളിലും ‘ലാസ്റ്റ് സീന്‍’ സ്റ്റാറ്റസ് സജീവമായിരിക്കുമ്പോള്‍ പോലും ആവശ്യത്തിന് ചാറ്റ് ഹിസ്റ്ററി ഇല്ലാതെ ലാസ്റ്റ് സീന്‍ കാണാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസും ഇങ്ങനെ കാണിക്കില്ല. ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ എല്ലാവര്ക്കും ഡിഫോള്‍ട്ടായി സെറ്റാക്കാനും സന്ദേശങ്ങള്‍ ചാറ്റുകളില്‍ നിലനില്‍ക്കാനുള്ള ടൈം ഡ്യൂറേഷന്‍ തീരുമാനിക്കാന്‍ അവസരം നല്കുന്നതുമാണ് ഫീച്ചര്‍.
നിലവില്‍ മൂന്ന് രീതികളില്‍ മെസേജുകള്‍ ഡിസപ്പിയര്‍ ആകാനുള്ള സമയ പരിധി സെറ്റ് ചെയ്യാം. 24 മണിക്കൂര്‍, 90 ദിവസം, 7 ദിവസം എന്നിങ്ങനെയാണ് കമ്പനി നിലവില്‍ നല്‍കിയിരിക്കുന്ന ടൈം പിരീഡ്. പുതിയ ഫീച്ചര്‍ സെറ്റ് ചെയ്യുന്നതോടെ ഉപയോക്താവിന്റെ എല്ലാ സന്ദേശങ്ങളും നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകും.
ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍
ആദ്യമായി നിങ്ങളുടെ ഡിവൈസിലെ വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുക.
ഹോംസ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ഹാംബര്‍ഗര്‍ ഐക്കണില്‍ ( മൂന്ന് ഡോട്ടുകളില്‍ ) ടാപ്പ് ചെയ്യുക.
ശേഷം സെറ്റിങ്സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, ഇവിടെ നിന്നും ‘അക്കൗണ്ട്’ ടാബ് തുറക്കുക.
ശേഷം ‘പ്രൈവസി’ ടാബില്‍ ടാപ്പ് ചെയ്ത് ‘ഡിഫോള്‍ട്ട് മെസേജ് ടൈമര്‍’ തിരഞ്ഞെടുക്കുക.
അനുയോജ്യമായ ഡ്യൂറേഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ചാറ്റ് ബോക്സിലേക്ക് മടങ്ങുക.

