കണ്ണൂർ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്ലാവരുടെയും യോഗം വിളിച്ചു ചേർത്താണ് വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തത്. ഇനിയും ഈ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെരിയ കൊലയിൽ മുൻ സിപിഎം, എംഎൽഎയെ പ്രതി ചേർത്ത സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആളുകളെ കേസുകളിൽ പ്രതികളായി ചേർക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

