ന്യൂഡൽഹി: ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാൻ പര്യാപ്തമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. അതിനാൽ ജാഗ്രത തുടർന്നാൽ മതിയാകുമെന്നും ഐസിഎംആർ പറയുന്നു. അതേസമയം പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തെ 16 കോടിയോളം പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വാക്സിൻ വിമുഖത ഉപേക്ഷിക്കണമെന്ന് ഐസിഎംആർ നിർദ്ദേശം. നിലവിലെ സാഹചര്യം വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.
നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സിനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലെന്ന് തന്നെയാണ് എഐസിഎംആർ വ്യക്തമാക്കുന്നത്.

